Posts

Showing posts from April, 2020

നീല

Image
നീല അമ്മേ.... സർവ്വേശ്വരി   ..... നീണ്ട ഒരു നിശ്വാസത്തോടൊപ്പം ഉമ്മറത്തെ നീളൻകസേരയിലേയ്ക്ക് ചാഞ്ഞു വിശ്വ. അകമാകേ ചുട്ടുകരിയുന്നത് പോലെ. നാവ് വറ്റി വരളുന്നു. കൈകാലുകൾ കോച്ചിപിടിക്കുന്നുണ്ടോ? തല കറങ്ങുന്നു.   ഉത്തരത്തിലെ ചിതലരിച്ച പട്ടികകളൊക്കെ സ്ഥാനം മാറി വരുന്നു. മഴപോലെ പെയ്യുന്നുണ്ട് ശരീരം മുഴുവനും. ഒരു നിമിഷം താൻ മരിക്കുകയാണോ എന്നയാൾ ഓർത്തു. നീല നിറമുള്ളൊരു കരിമ്പടപുതപ്പിലൊളിച്ചൊരു ഉണ്ണി പടർപ്പാവാനൊരാന്തൽ പോലെ. കണ്ണുകളടയുന്നുണ്ടോ? ഇല്ല. കണ്ണുകളടഞ്ഞാൽ താൻ മരിക്കുകയാവില്ല. ഞാൻ കണ്ടിട്ടുണ്ട്. രണ്ട് വർഷം മുൻപ് താൻ കുത്തികൊന്ന വേലപ്പന്റെ കണ്ണുകൾ അടഞ്ഞിരുന്നില്ല. അയാളുടെ വായിൽ നിന്ന് രക്തമൊഴുകിയിരുന്നു. കടുംചുവപ്പുനിറത്തിൽ കട്ടപിടിച്ച് അതിങ്ങനെ മണ്ണോട് ചേർന്നു. പിറ്റേന്ന് അവിടെ ഉറുമ്പുകളുണ്ടായിരുന്നു.  ഉറുമ്പുകൾ മാത്രം. കുറച്ച് വെള്ളം വേണം. തൊണ്ടകുഴിലേയ്ക്ക് അടുക്കാറായൊരു തീക്കാറ്റിനെ ചെറുക്കാനാണ്. അന്നനാളമെല്ലാം പൊള്ളിയടരുന്നത് പോലെ. കുടൽമാല ചുഴറ്റിയടർത്തിയൊരു കടലാസ് പോലെ തോന്നുന്നു. കരിഞ്ഞവശേഷിച്ച ചാരകൂട്ടമെന്ന് തോന്നുന്നു വയറെല്ലാം. ആരോ അടു...