നീല
നീല
അമ്മേ.... സർവ്വേശ്വരി .....
നീണ്ട ഒരു നിശ്വാസത്തോടൊപ്പം ഉമ്മറത്തെ നീളൻകസേരയിലേയ്ക്ക് ചാഞ്ഞു വിശ്വ.
അകമാകേ ചുട്ടുകരിയുന്നത് പോലെ.
നാവ് വറ്റി വരളുന്നു. കൈകാലുകൾ കോച്ചിപിടിക്കുന്നുണ്ടോ?
തല കറങ്ങുന്നു.

ഉത്തരത്തിലെ ചിതലരിച്ച പട്ടികകളൊക്കെ സ്ഥാനം മാറി വരുന്നു. മഴപോലെ പെയ്യുന്നുണ്ട് ശരീരം മുഴുവനും.
ഒരു നിമിഷം താൻ മരിക്കുകയാണോ എന്നയാൾ ഓർത്തു.
നീല നിറമുള്ളൊരു കരിമ്പടപുതപ്പിലൊളിച്ചൊരു ഉണ്ണി പടർപ്പാവാനൊരാന്തൽ പോലെ.
കണ്ണുകളടയുന്നുണ്ടോ?
ഇല്ല. കണ്ണുകളടഞ്ഞാൽ താൻ മരിക്കുകയാവില്ല.
ഞാൻ കണ്ടിട്ടുണ്ട്.
രണ്ട് വർഷം മുൻപ് താൻ കുത്തികൊന്ന വേലപ്പന്റെ കണ്ണുകൾ അടഞ്ഞിരുന്നില്ല. അയാളുടെ വായിൽ നിന്ന് രക്തമൊഴുകിയിരുന്നു.
കടുംചുവപ്പുനിറത്തിൽ കട്ടപിടിച്ച് അതിങ്ങനെ മണ്ണോട് ചേർന്നു. പിറ്റേന്ന് അവിടെ ഉറുമ്പുകളുണ്ടായിരുന്നു. ഉറുമ്പുകൾ മാത്രം.

കുറച്ച് വെള്ളം വേണം. തൊണ്ടകുഴിലേയ്ക്ക് അടുക്കാറായൊരു തീക്കാറ്റിനെ ചെറുക്കാനാണ്. അന്നനാളമെല്ലാം പൊള്ളിയടരുന്നത് പോലെ. കുടൽമാല ചുഴറ്റിയടർത്തിയൊരു കടലാസ് പോലെ തോന്നുന്നു. കരിഞ്ഞവശേഷിച്ച ചാരകൂട്ടമെന്ന് തോന്നുന്നു വയറെല്ലാം.
ആരോ അടുത്തേയ്ക്ക് വരുന്നുണ്ടോ?
നീല പട്ട് അണിഞ്ഞ്.
ഭദ്രയെ ആണ് ഓർമ വരുന്നത്. സ്നേഹത്തോടെ തനിക്ക് നേരെ വന്ന ഒരേയൊരു നോട്ടം .
തിരിച്ച് ഒന്നുമവൾ പ്രതീക്ഷിക്കാറില്ലെന്ന് തോന്നാറുണ്ട്.
ഏത് തിരക്കിലും കണ്ണെത്തിപിടിക്കാറുണ്ട് ആ രൂപം. ശരീരം അനുസരണകേട് കാണിച്ചു തുടങ്ങിയത് അപ്പോഴൊക്കെയാണെന്ന് തോന്നുന്നു. ഞാനൊരിക്കലും നന്നായി ചിരിക്കുമായിരുന്നില്ല. എന്നിട്ടുമവൾ എന്നെ ചിരിപ്പിക്കുമായിരുന്നു. എന്റെ ചിരിയെ പുകഴ്ത്തുമായിരുന്നു. അവളുടെ കണ്ണുകളൊരു കാടായിരുന്നു. കൊടുംകാട്.
കെട്ടുപിണഞ്ഞുകിടക്കുന്ന നഗ്നതയുടേയും തുളുമ്പിനിൽക്കുന്ന പ്രണയത്തിന്റേയും കഥകൾ മാത്രമല്ലാതെ വിശ്വാസത്തിന്റെ പുഴയും കരുതലിന്റെ നിറവും നിറഞ്ഞൊരു കാട്.

വെള്ള പുതച്ച് നീണ്ട് കിടന്നുറങ്ങുമ്പോഴും ആ കണ്ണിലന്നും അതേ വശ്യത ഉണ്ടായിരുന്നു. പക്ഷേ മുഖവും ശരീരവും നീലിച്ചിരുന്നു. ചുറ്റും കടുംനീല, നടുക്കൊരാഴം അവിടെ കടുംപച്ച നിറത്തിലൊരു കാട്. അന്നാണ് ആദ്യമായി മരിക്കാൻ തോന്നിയത്.
ആ കാട്ടിലെവിടെയോ തലതല്ലി മരിക്കാൻ തോന്നി . അവളിലൊടുങ്ങിയമരാൻ .

കഴിഞ്ഞില്ല.
പിന്നീടറിഞ്ഞു. കാവിൽ വിളക്ക് തെളിയിക്കാൻ വരുന്ന പെൺകിടാവിനോട് ഭൃത്യന് തോന്നിയ ആഗ്രഹം.
ഫണമുയർത്തി ചീറ്റുന്ന നാഗത്തിനു മുൻപിലവളെയുപേക്ഷിച്ച് ഓടുമ്പോഴും അയാൾ നടന്നതൊന്നും ആരോടും പറയാതിരുന്നു.
അറിഞ്ഞപ്പോൾ പക ചുവച്ചു.
ഉറുമ്പുകൾ മാത്രമറിഞ്ഞൊരു ശിക്ഷ നടപ്പാക്കുമ്പോൾ കൈ വിറച്ചിരുന്നില്ല. ഒരുതരം ഭ്രാന്തായിരുന്നു.
വിളമ്പി വെച്ച അവജ്ഞയ്ക്കും ദുരിതത്തിനും വിപരീതമായി പുതിയൊരു വിഭവം മുന്നിൽ കാണുന്നു. നല്ല മണം
തൊട്ടു നാവിൽ വെച്ചപ്പോൾ നല്ല രുചി . സ്നേഹത്തിന്റെയാണ്.
കൈ കഴുകി തിരിച്ചെത്തിയപ്പോഴേയ്ക്കും അത് അപ്രത്യക്ഷമാവുന്നു.
സ്നേഹമെന്തെന്ന് മനസിലായി വരുമ്പോഴേയ്ക്കും അതിനെ കാണാതെയാവുന്ന അവസ്ഥ.

തനിക്ക് മരിക്കണമായിരുന്നു.
ജീവിക്കാൻ കാരണങ്ങളൊന്നുമില്ലാത്തവന് വേറെ എന്താണാഗ്രഹിക്കാനാവുക?
കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു.
ഇല്ല ആവുന്നില്ല.
ശ്രമം വിജയിച്ചു എന്ന് തന്നെ കരുതട്ടെ ഭദ്രേ ?
ഇപ്പഴും കറുപ്പല്ല മുൻപിൽ ഒരു കാടാണ്.
നീല നിറമുള്ള രാത്രി. ചന്ദ്രനെത്തിനോക്കാത്തൊരു മരചുവട്.
ഇലകൾ പൊഴിഞ്ഞ് ,കാറ്റിനൊപ്പമാടുന്നയൊരു മരചില്ലയും പേറി അതിന്റെ നിയോഗവും കാത്തിരിക്കുന്നു.
വിജനത രൗദ്രമാക്കി തീർത്തൊരു നക്ഷത്രം മാത്രം ആരെയോ കാത്ത് തിളങ്ങുന്നതു പോലെ.
വഴികാട്ടിയെന്നതുപോലെ മുൻപേ ഒരു കാറ്റ്.
നിശ്ചലമായ് നീങ്ങുന്നൊരാത്മാവും.

Comments
Post a Comment