ചില സംഭാഷണങ്ങൾ
ഇങ്ങനേയും ചില സംഭാഷണങ്ങൾ
ഞാൻ ആഴങ്ങളിൽ ചിന്തിച്ചു
നീ പുറമെയും
ഇന്ന് നാം
രണ്ട് ആകാശങ്ങളിൽ
പറന്നു നടക്കുന്നു..
നീ പുറമെയും
ഇന്ന് നാം
രണ്ട് ആകാശങ്ങളിൽ
പറന്നു നടക്കുന്നു..
രണ്ടാകാശങ്ങളിലൊന്ന് നീയും മറ്റൊന്ന് ഞാനുമാകുമ്പോൾ നിന്റെ നക്ഷത്രങ്ങളിലൊന്നെനിക്ക് കടം തരാമോ?
ചന്ദ്രിക കടഞ്ഞൊരു നിലാവിന് കൂട്ടുപോകാനാണ്.
ചന്ദ്രിക കടഞ്ഞൊരു നിലാവിന് കൂട്ടുപോകാനാണ്.
നമ്മുടെ ചിന്തകൾ പോലും എത്ര ഭിന്നം അല്ലേ?
എന്നിട്ടും ഞാനെങ്ങനെയാണ് നിന്നെ പ്രണയിച്ചത്?
എന്നിട്ടും ഞാനെങ്ങനെയാണ് നിന്നെ പ്രണയിച്ചത്?
എനിക്കും അറിയാത്തത് അതുമാത്രമാണ്... എപ്പോളോ നാം ഒന്നിച്ചു... പിരിയാതിരിക്കുവാനും ഞാൻ കാരണങ്ങൾ തേടി...
നമ്മളെങ്ങനെ ഞാനും നീയുമാകുന്നതുപോലും സങ്കൽപ്പിക്കാനാവുമായിരുന്നില് ല.
ഒരിക്കലും പിരിയരുതേ എന്നായിരുന്നു എന്റെയും പ്രാർത്ഥന... നീ അത്രത്തോളമെൻ മനസ്സിൽ ഇടംപിടിച്ചിരുന്നു...
നാം നമുക്ക് മാത്രം അറിയുന്ന ഭാഷയിൽ സംസാരിച്ചു... പ്രണയം പോലും തുറന്നു പറഞ്ഞത് നിന്റെ കണ്ണുകളോടായിരുന്നു...
.
കണ്ണുകൾ ഹൃദയത്തോളം ആഴത്തിലേയ്ക്കാണ് ആ നോട്ടങ്ങളെ സ്വീകരിച്ചത്.
നിന്റെ മൗനം പോലും നമുക്കിടയിൽ സംസാരിക്കുമായിരുന്നു .
പൊട്ടിചിരിക്കുമായിരുന്നു. ചുവന്ന വാകപൂക്കളോടൊത്ത് നിന്റെ തോളിൽ ചാഞ്ഞിരിക്കുന്ന നേരത്തൊക്കെയും ഞാനാ മൗനത്തെ പോലും പ്രണയിച്ചിരുന്നു.
ആ മൗനം പോലും നമുക്ക് മാത്രം സ്വന്തമായ പ്രണയമുദ്രയായിരുന്നു....

ഞാനന്നൊക്കെ മറ്റൊരു ഞാനായിരുന്നില്ലേ .
പൂക്കളേക്കാൾ മൃദുലമായൊരു പ്രണയത്തിനുടമ.
പൂക്കളേക്കാൾ മൃദുലമായൊരു പ്രണയത്തിനുടമ.
ഇന്നും നിനക്ക് മാറ്റമൊന്നുമില്ല...
ഞാനായിരുന്നു മാറിയത്...
പ്രാരാബ്ധങ്ങളുടെ ഇടയിൽ കഴിയുന്നെനിക്ക് മാറേണ്ടിവന്നു... പ്രണയം ഉപേക്ഷിക്കേണ്ടിയും... കാലങ്ങൾ പിന്നിടേണ്ടി വന്നില്ല... എന്നെയും വിധി തട്ടിയെടുക്കാൻ.. അന്നും നീ അരികിലിരുന്ന് പൊട്ടി കരഞ്ഞിരുന്നു... ആദ്യമായി ഞാനും എന്റെ മൗനം വെടിഞ്ഞു ചെറുപുഞ്ചിരിയിലൂടെ... നിൻ ചുംബനമേറ്റു ഞാനും മയങ്ങി...

ഇന്നീ ഇരുട്ടിലെന്റെ പ്രണയം തണുത്തുമരവിച്ചിരിക്കുന്നു.
പകുതിയടഞ്ഞ നിൻ കൺപോളയിൽ ഞാനമർത്തി ചുംബിച്ച നേരത്ത് അറിഞ്ഞ തണുത്ത രക്തത്തിന്റെ ചുവ.
ഉമിനീരിനിന്നും നിന്റെ ചോരയുടെ പശപ്പ്.
എന്നെങ്കിലുമൊരുമഴയിലതും ഞാൻ ഒഴുക്കിവിടും.
നിന്നോളം ആത്മാവ് തൊടുന്നൊരു പ്രണയം തേടിവരുന്ന ദിനം.

Comments
Post a Comment