ഋഗ്_വേദ്
ചുട്ടു പഴുത്ത വേനലിന്റെ ചിറകിൽ ഒരു പക്ഷി മലർന്ന് വീണു പിടഞ്ഞു. നേരം പകലാണെങ്കിലും തിരിഞ്ഞു നോട്ടം ഒരു ആഞ്ഞ തുപ്പലിൽ ഒതുക്കി വഴികാലുകളും നോട്ടങ്ങളും. മഞ്ഞ കലർന്ന ചുവപ്പ്, അല്ല കറുപ്പ്, കണ്ണടച്ച് കാണുന്ന നിറത്തെ കുറിച്ച് ആണ്. മരിക്കും മുൻപ്, അതിന് കുറച്ച് നാൾ മുൻപ് മുതൽ മഞ്ഞ കലർന്ന ചുവപ്പ് പോലെ ആണ് കാഴ്ചകൾ. അച്ഛമ്മ പറഞ്ഞതാണ്. അച്ഛമ്മ മരിച്ചിട്ട് ഇന്നേക്ക് പതിനാല് ദിവസം ആയിരിക്കുന്നു. ചുവപ്പ് രക്തമാണ്. ചതിയുടെയും വഞ്ചനയുടെയും തള്ളികളയലുകളുടെയും മണമുള്ളത്. ജീവനേക്കാൾ വില ഒന്നിനുമില്ലെന്ന് കരുതി തുടങ്ങുന്നിടത്തു വെച്ച് ചുവപ്പ് കറുപ്പാകുന്നു. തന്നോടൊപ്പം മണ്ണിൽ അലിയേണ്ട രഹസ്യങ്ങളെ, ആഗ്രഹങ്ങളെ, അഹങ്കാരങ്ങളെ എല്ലാം പൊതിയുന്ന കറുപ്പ്. ശരീരം അവശേഷിപ്പിച്ച് ആത്‌മാവ് യാത്ര ആരംഭിക്കുന്നത് ചില്ലകൾ മാത്രം അവശേഷിച്ച ഒറ്റയാൾ മരങ്ങളെ ആണ് ഓർമിപ്പിക്കുന്നത്. അവസാനം തിരഞ്ഞു ഒരിക്കലും ഒന്നിനെയും തേടാതിരിക്കുക. എന്റെ കഥയെയും. *********************************************************** ********************************************************** ***********************************************************...