മായ
മായ - പൊലിഞ്ഞുപോയ എന്റെ ചിരിപളുങ്കിന് ചേ ...., നിച്ചും .... ഒരു ചുമന്ന പൂവിനുവേണ്ടി ഉടുപ്പിൽ തൂങ്ങി പിറകെ നടന്ന എന്റെ അച്ചൂട്ടിയെ ആണ് അവളെ കണ്ടപ്പോൾ എനിക്കോർമ്മ വന്നത് . ഇന്നിവിടെ എന്റെ ആദ്യദിവസമാണ് . പാതിവഴിയിൽ മുറിഞ്ഞുപോയെന്നോർത്ത ഒരു സൗഹൃദം സമ്മാനിച്ച പടിവാതിൽ . വയ്യാത്ത കുട്ടികൾക്കുവേണ്ടിയുള്ള ചാരിറ്റി പ്രസ്ഥാനം എന്നതിനേക്കാൾ മറ്റൊരു വസ്തുതയും എനിക്കറിയില്ലായിരുന്നു . മായ ! അതാണ് അവളുടെ പേര് . ചിരിവറ്റാത്ത മുഖമുള്ള , കഥപറയുന്ന കണ്ണുകളുള്ള , കുഞ്ഞുനുണക്കുഴികളും കളികൂട്ടങ്ങളുമുള്ള കൊച്ചുസുന്ദരി . അവൾക്കൊരുപാട് പറയാനുള്ളതിനാലാവാം സംസാരിക്കാനുള്ള തടസങ്ങളൊന്നായ് മറന്നുതുടങ്ങാൻ അവളെ പ്രേരിപ്പിച്ചത് . എന്തൊ ഒരു തോന്നലിനു വിധേയയായി അന്നവളെ ചേര് ത്തുനിർത്തി കൂടെ കളിച്ചപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു അസ്തമയം കാത്തുകഴിയുന്നൊരു പുലരിയാണാ ചിരിയെന്ന് . റെസ്യൂമേയിൽ ചേർക്കാനൊരു വരി എന്നതിനേക്കാൾ , ഞ...