തിരച്ചിൽ
തിരച്ചിൽ
ആൾക്കൂട്ടത്തിലെന്നെ തിരയരുത്.
കണ്ടുകിട്ടിയെന്ന് വരില്ല.
കണ്ടുമുട്ടണമെന്നുണ്ടെങ്കിൽ കണ്ണടച്ചു നടക്കുക.
ആദ്യം ചുവപ്പ് കലർന്ന കറുപ്പ് പോലെ തോന്നിയേക്കും .
പിരിയാൻ തയ്യാറെന്ന പോലെ രണ്ടുപാളികളും.
ശ്രമകരമെങ്കിലും ആ ഇരുട്ടിലേക്കിറങ്ങുക.
ഇരട്ടവാലനും അടയ്ക്കാകുരുവിയും ചെമ്പോത്തുമൊക്കെ താളമിടുന്നൊരു മാവിൻചുവട് കാണാം.
അലഞ്ഞുതിരഞ്ഞൊടുവിൽ ചിന്തകൾ വന്നിരിക്കാറുള്ളൊരു മരചുവട്.
അവിടെ കൊഴിഞ്ഞുവീണ പൂക്കളുടെ ഇടയിൽ വിണ്ടുകീറിയൊരു ഇലപടത്തിന്റെ ആയുസ്സിലേക്കുറ്റുനോക്കുന്ന ഒരുവളെ കാണാം.
ശ്മശാനത്തിന്റെ വാതിൽക്കലെ ധൂമപാളികളിലെ ഭസ്മം മണക്കുന്ന ചിലന്തിവലകളിലൊന്ന് ഇന്നലെ അവൾ തകർത്തുവത്രെ.
ഹ!
എന്നിട്ട്,
സുഖമില്ല എന്ന് പറഞ്ഞു കിടന്നു.
എഴുന്നേറ്റപ്പോൾ ഭാരമില്ല.
ശരീരം ഓർമകൾ കൊണ്ടുപോയെന്ന്!
അപ്പോ ആത്മാവ്?
അതോ
അതവിടെ എന്തോ ആസ്വദിക്കുന്നുണ്ട്.
Comments
Post a Comment